ദുബായിലെ ഇസിഎച്ച് സിഇഒ ഇക്ബാൽ മാർക്കോണി മലയാള ചലച്ചിത്ര നിർമ്മാതാവ് ഫൈസൽ ലത്തീഫിന് അഭിമാനകരമായ ഗോൾഡൻ വിസ കൈമാറി. കേന്ദ്രം ഇതിനകം നിരവധി സെലിബ്രിറ്റികൾക്കും കലാകാരന്മാർക്കും പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ളവർക്ക് ഗോൾഡൻ വിസ നൽകിയിട്ടുണ്ട്, ഫൈസൽ ലത്തീഫിനെപ്പോലുള്ള ഒരു ചലച്ചിത്ര നിർമ്മാതാവിന് ഇത് കൈമാറുന്നത് മുഴുവൻ കേന്ദ്രത്തിനും സന്തോഷം പകരുന്നതാണ്. തനിക്ക് യുഎഇയുമായി ദീർഘകാലമായുള്ള ബന്ധമുണ്ടെന്നും ഗോൾഡൻ വിസ അത് കൂടുതൽ ശക്തമാക്കുമെന്നും അവാർഡ് ഏറ്റുവാങ്ങിയ ഫൈസൽ ലത്തീഫ് പറഞ്ഞു.
ന്യൂസിലന്റിലും യുഎഇയിലും ഇന്ത്യയിലും ഒരു ബിസിനസ്സ് ശൃംഖല സ്വന്തമാക്കിയിട്ടുള്ള ഫൈസൽ ലത്തീഫ് ഒരു ഇന്ത്യൻ ചലച്ചിത്ര വിതരണക്കാരനും നിർമ്മാതാവുമാണ്. ബെസ്റ്റ് ആക്ടർ എന്ന ചലച്ചിത്രത്തിന്റെ വിതരണക്കാരനായി സിനിമ രംഗത്ത് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചു, ഇത് മലയാള സിനിമ നിർമ്മാണ രംഗത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തിന് വഴിയൊരുക്കി. ചലച്ചിത്ര വിതരണക്കാരനായും സഹനിർമ്മാതാവായും ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം പിന്നീട് ബെന്നി പി നായരമ്പലം കഥയും തിരക്കഥയും സംഭാഷണവുമെഴുതി മാർത്താണ്ഡൻ സംവിധാനം ചെയ്ത് 2013 സെപ്റ്റംബർ 12നു പ്രദശനത്തിനെത്തിയ മലയാള ചലച്ചിത്രമായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് നിർമ്മിച്ചു. മമ്മൂട്ടി, ഹണി റോസ്, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, തെസ്നി ഖാൻ, അജു വർഗീസ്, രെജിത്ത് മേനോൻ തുടങ്ങിയവരാണ് അഭിനേതാക്കൾ. മമ്മൂട്ടി ക്ലീറ്റസ് എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. തുടർന്ന് 'വള്ളിയും തെറ്റി പുള്ളിയും തെറ്റി ', 'ആനപ്പറമ്പിലെ വേൾഡ് കപ്പ്' എന്നീ ചലച്ചിത്രങ്ങളും അദ്ദേഹം നിർമ്മിച്ചു. അത് അദ്ദേഹത്തെ വ്യവസായത്തിലെ ഒരു താരമാക്കി മാറ്റി. നിരവധി അവാർഡുകളും അംഗീകാരങ്ങളും ഫൈസൽ ലത്തീഫിന്റെ കൈയിലുണ്ട്. 'ജനപ്രിയ നിർമ്മാതാവ്' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
ബിസിനെസ്കാരൻ, ചലച്ചിത്രവിതരണക്കാരൻ, നിർമ്മാതാവ് എന്നീ നിലകളിൽ ഇന്ത്യൻ സിനിമയിലെ സംഭാവനകൾ പരിഗണിച്ചാണ് ഫൈസൽ ലത്തീഫിന് ഗോൾഡൻ വിസ ലഭിച്ചത്. പ്രധാനമായും മലയാള ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന അദ്ദേഹം അനേകം ചലച്ചിത്രങ്ങളുടെ വിതരണം നടത്തുകയും അനേകം ചിത്രങ്ങളുടെ സഹ നിർമ്മാതാവുകയും മൂന്നിലധികം ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.
تاريخ الإضافة: 2023-06-19تعليق: 0عدد المشاهدات :607